ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ദുബായ് സര്‍വീസുകള്‍ ആരംഭിക്കുന്നു. മുബൈയിലേക്കും ഡല്‍ഹിയിലേക്കുമാണ് ദുബായില്‍ നിന്ന് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നത്. ശനിയാഴ്ച മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ നരേഷ് ഗോയല്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലേക്കുള്ള ജെറ്റ് എയര്‍ വേയ്സിന്‍റെ ആറാമത്തെ സര്‍വീസാണിത്. താമസിയാതെ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നും ദുബായിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്നും ജെറ്റ് എയര്‍ വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്